
ദുബായ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചും ദുബായില്‍ കറങ്ങിനടക്കുകയാണ് ഒരു ഇന്ത്യന്‍ യന്തിരന്‍. രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മിക്കപ്പെട്ട ഹ്യൂമനോയിഡ് റോബോട്ട് 'മിത്ര'യാണ് ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രിയോടും ഇവാന്‍ക ട്രംപിനോടും സംവദിച്ച് മാധ്യമ ശ്രദ്ധനേടിയ റോബോട്ടാണ് മിത്ര. ദുബായ് അഡ്രസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക നിര്‍മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനെത്തിയതാണിപ്പോള്‍. അതിഥികളെയും ഉപഭോക്താക്കളെയും സ്വീകരിക്കുകയും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കയും ചെയ്യുന്ന വിഭാഗത്തിലുള്ള റോബോട്ടാണിത്. ഇപ്പോള്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്നുമാണ് മിത്രയുടെ സന്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam