ഒമാനില്‍ ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Jun 5, 2021, 12:34 PM IST
Highlights

ചികിത്സ  പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തില്‍ വാദി ബാനി ഗഫറിലെ ഉള്‍പ്രദേശത്ത് ഗുരുതരാവസ്ഥയിലായിരുന്ന ഒരു സ്ത്രീയെ റോയല്‍ ഒമാന്‍ പോലീസിന്റെ വ്യോമ സേന വിഭാഗം അടിയന്തര ചികിത്സ ലഭിക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന്റെ റുസ്താഖ് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ  പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!