സമുദ്രമാര്‍ഗം പ്രവാസികളെ നാടുകടത്താന്‍ ശ്രമിച്ച ഒമാന്‍ സ്വദേശി പിടിയില്‍

By Web TeamFirst Published Jun 5, 2021, 9:27 AM IST
Highlights

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനും ഒളിവില്‍ രാജ്യത്ത് നിന്നും കടന്നു കളയുവാനും ശ്രമിക്കുന്ന വിദേശികളുമായി ഒമാന്‍ സ്വദേശികള്‍ സഹകരിക്കരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. 

മസ്‌കറ്റ്: ഒമാന്റെ വടക്കന്‍ തീരദേശ പ്രദേശമായ ഷിനാസില്‍ നിന്നും 18 പ്രവാസികളെ മത്സ്യബന്ധന ബോട്ടില്‍ നാടുകടത്തുവാന്‍ ശ്രമിച്ച ഒമാന്‍ സ്വദേശിയെ കോസ്റ്റല്‍ ഗാര്‍ഡ് പോലീസ് പിടികൂടി.

18 പ്രവാസികളെ  സമുദ്ര മാര്‍ഗം ഒമാനില്‍ നിന്നും കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി പോകുകയായിരുന്നു. അപകടം അറിഞ്ഞ കോസ്റ്റല്‍ ഗാര്‍ഡ് കടലില്‍ മുങ്ങി പോയ ഒമാന്‍  സ്വദേശിയേയും 18 പ്രവാസികളെയും രക്ഷപ്പെടുത്തുകയും  തുടര്‍ന്ന് ഈ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനും ഒളിവില്‍ രാജ്യത്ത് നിന്നും കടന്നു കളയുവാനും ശ്രമിക്കുന്ന വിദേശികളുമായി ഒമാന്‍ സ്വദേശികള്‍ സഹകരിക്കരുതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാന്‍ യുണൈറ്റഡ് അറബ് എമിറേറ്റുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഷിനാസ് എന്ന  തീരദേശപ്രദേശം സ്ഥിതി ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!