വാണിജ്യ സ്ഥാപനങ്ങളില്‍ മോഷണം; പ്രവാസി പിടിയില്‍

Published : Feb 03, 2021, 08:54 AM ISTUpdated : Feb 03, 2021, 08:57 AM IST
വാണിജ്യ സ്ഥാപനങ്ങളില്‍ മോഷണം; പ്രവാസി പിടിയില്‍

Synopsis

സ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

ഒമാന്‍: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വാണിജ്യസ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കുന്നതില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്