അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് അഞ്ച് പ്രവാസികൾ അറസ്റ്റില്‍

By Web TeamFirst Published May 25, 2021, 3:38 PM IST
Highlights

പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

മസ്‍കത്ത്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഏഷ്യൻ വംശജരായ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റാണ് സംഘത്തെ  അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
 

قيادة شرطة محافظة الداخلية تضبط خمسة آسيويين بتهمة ممارسة أعمال منافية للأخلاق والأداب العامة، وتُستكمل بحقهم الإجراءات القانونية.

— شرطة عُمان السلطانية (@RoyalOmanPolice)
click me!