
മനാമ: ബഹ്‌റൈനില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന നാലു വയസ്സുകാരന് പിന്തുണയുമായി ബഹ്‌റൈന്‍ രാജാവ്. ബഹിരാകാശത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും കൂടുതല്‍ അറിവ് നേടാന്‍ താല്‍പ്പര്യമുള്ള ആദം അലി എന്ന കുരുന്ന് പ്രതിഭയ്ക്കാണ് രാജാവ് പിന്തുണ നല്‍കിയത്.
മാനുഷിക, യുവജനകാര്യങ്ങള്‍ക്കായുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആദം അലിയെ സന്ദര്‍ശിച്ചു. ആദത്തിന്റെ താല്‍പ്പര്യങ്ങളെയും ബഹിരാകാശ യാത്രികനാകാനുള്ള സ്വപ്‌നത്തെക്കുറിച്ചും ശൈഖ് നാസര്‍ വിശദമായി ചോദിച്ചറിഞ്ഞു. അറിവ് നേടാനുള്ള താല്‍പ്പര്യത്തിലൂടെയും ജന്മനാടിന് അഭിമാനമാകാനുള്ള സമര്‍പ്പണത്തിലൂടെയും ബഹ്‌റൈന്‍ കുട്ടികളും യുവാക്കളും ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുമെന്ന് ശൈഖ് നാസര്‍ അഭിപ്രായപ്പെട്ടു. ആദമിന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ട എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ആദം വരച്ച ചിത്രം ശൈഖ് നാസറിന് കൈമാറുകയും ചെയ്തു.
(ചിത്രം- ആദം അലി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്‍ക്കൊപ്പം)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ