കുവൈത്തില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു

By Web TeamFirst Published Mar 20, 2021, 1:10 PM IST
Highlights

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ അബ്ദലിയില്‍ വെച്ചാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

click me!