ഒമാനിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സാ വിഭാഗം അടച്ചുപൂട്ടിയതായി പ്രചാരണം; പ്രതികരിച്ച് അധികൃതര്‍

Published : Nov 08, 2020, 04:35 PM IST
ഒമാനിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സാ വിഭാഗം അടച്ചുപൂട്ടിയതായി പ്രചാരണം; പ്രതികരിച്ച് അധികൃതര്‍

Synopsis

മറ്റ് ആശുപത്രികളെപ്പോലെ തന്നെ ഇവിടെയും കൊവിഡ് ബാധിതരെ ചികിത്സിക്കുന്നത് തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലെ ഒരു ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് 19 ചികിത്സാ വിഭാഗം അടച്ചുപൂട്ടിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്ത വ്യാജമാണെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍(ജിസി) അറിയിച്ചു.

ഒമാനിലെ ഒരു ആശുപത്രിയിലെ കൊവിഡ് ചികിത്സാ വിഭാഗം അടച്ചുപൂട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്ന് ജിസി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് ആശുപത്രികളെപ്പോലെ തന്നെ ഇവിടെയും കൊവിഡ് ബാധിതരെ ചികിത്സിക്കുന്നത് തുടരുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി
ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ