
മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. 72.60 എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയതെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 73.11 എന്ന നിലയിലാണ്.
വെള്ളിയാഴ്ച്ച ഡോളറിനെതിരെ 72.48 എന്ന നിലയിലായിരുന്ന രൂപ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വലിയ ഭീഷണി നേരിടുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടായ വര്‍ദ്ധനവും, യൂറോ, പൗണ്ട് തുടങ്ങിയ കറന്‍സികളുടെ മൂല്യമിടിഞ്ഞതുമാണ് രൂപയ്ക്ക് ഭീഷണിയാവുന്നത്.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................73.11
യൂറോ..........................................84.67
യു.എ.ഇ ദിര്‍ഹം......................19.90
സൗദി റിയാല്‍........................... 19.49
ഖത്തര്‍ റിയാല്‍......................... 20.08
ഒമാന്‍ റിയാല്‍...........................190.14
കുവൈറ്റ് ദിനാര്‍........................240.87
ബഹറിന്‍ ദിനാര്‍.......................194.44
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam