ഡോളറിനെതിരെ രൂപ 73ന് തൊട്ടരികെ; പ്രവാസികള്‍ക്ക് വിനിമയ നിരക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Sep 18, 2018, 10:43 PM IST
Highlights

തിങ്കഴാഴ്ച 72.51 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് അല്‍പ്പം ഇടിഞ്ഞ് 72.60ല്‍ വ്യാപാരം തുടങ്ങി. ഇവിടെ നിന്നാണ് ഒരു ഘട്ടത്തില്‍ 73ന് തൊട്ടടുത്തേക്ക് എത്തിയത്. 

മുംബൈ: തുടര്‍ച്ചയായി ഇടിവുകള്‍ നേരിടുന്ന ഇന്ത്യന്‍ രൂപ ഇന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പുതിയ നിലവാരത്തിലെത്തി. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കില്‍ നിന്ന് 0.63 ശതമാനം ഇടിഞ്ഞ് ഒരു ഘട്ടത്തില്‍ 72.97 വരെയെത്തി ഇന്നത്തെ വിനിമയ നിലവാരം.

തിങ്കഴാഴ്ച 72.51 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് അല്‍പ്പം ഇടിഞ്ഞ് 72.60ല്‍ വ്യാപാരം തുടങ്ങി. ഇവിടെ നിന്നാണ് ഒരു ഘട്ടത്തില്‍ 73ന് തൊട്ടടുത്തേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ രൂപ 73 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................72.80
യൂറോ..........................................84.90
യു.എ.ഇ ദിര്‍ഹം......................19.82
സൗദി റിയാല്‍........................... 19.41
ഖത്തര്‍ റിയാല്‍......................... 20.00
ഒമാന്‍ റിയാല്‍...........................189.34
കുവൈറ്റ് ദിനാര്‍........................240.36
ബഹറിന്‍ ദിനാര്‍.......................193.62

click me!