
മുംബൈ: ഇന്ന് രാവിലെ ഓഹരി വിപണി നേരിട്ട കനത്ത നഷ്ടത്തിനൊപ്പം രൂപയും പുതിയ റെക്കോര്‍ഡ് താഴ്ചയിലെത്തി. ബുധനാഴ്ച വൈകുന്നേരം അമേരിക്കന്‍ ഡോളറിനെതിരെ 74.22 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 74.31ല്‍ വ്യാപാരം തുടങ്ങിയെങ്കിലും 9.07ന് തന്നെ 74.42 എന്ന നിലയിലെത്തി. തൊട്ടുപിന്നാലെ 74.46 വരെ ഇടിഞ്ഞു.
ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യവും റെക്കോര്‍ഡ് നിലവാരത്തിലാണ്. യുഎഇ ദിര്‍ഹം സ്ഥിരമായി 20ന് മുകളില്‍ തന്നെയാണിപ്പോള്‍. ഇന്ന് ഒരു ഘട്ടത്തില്‍ 20.33 വരെയായിരുന്നു ദിര്‍ഹത്തിന്റെ നിരക്ക്. ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണിപ്പോള്‍. ബാങ്കുകള്‍ വഴി ഓണ്‍ലൈനായും നിരവധിപ്പേര്‍ പണം അയക്കുന്നുണ്ട്.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................74.40
യൂറോ..........................................85.97
യു.എ.ഇ ദിര്‍ഹം......................20.25
സൗദി റിയാല്‍........................... 19.84
ഖത്തര്‍ റിയാല്‍......................... 20.44
ഒമാന്‍ റിയാല്‍...........................193.50
കുവൈറ്റ് ദിനാര്‍........................245.16
ബഹറിന്‍ ദിനാര്‍.......................197.87
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam