
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 12 നിസാന്‍ സണ്ണി പ്രൊമോഷന്‍റെ രണ്ടാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ നടന്നു. നവംബര്‍ 10നായിരുന്നു നറുക്കെടുപ്പ്. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലി, സഫാരി മാനേജ്മന്റ് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്ത നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
ആറ് റുക്കെടുപ്പിലൂടെ 12 നിസാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. സയ്യിദ് ഹാഷിം (കൂപ്പൺ നമ്പർ 0648116), ഇർഷാദ് ഇളയോടത്ത് (കൂപ്പൺ നമ്പർ 0730413) എന്നിവരാണ് ഈ നറുക്കെടുപ്പില്‍ വിജയികളായത്. ഇവര്‍ക്ക് നിസാന്‍ സണ്ണി കാർ സമ്മാനമായി ലഭിക്കും. ഡിസംബർ 14 നാണ് മൂന്നാമത്തെ നറുക്കെടുപ്പ്.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam