തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി

Published : Dec 22, 2025, 03:28 PM IST
oman

Synopsis

ഒമാനിലെ സൈഖിൽ താപനില പൂജ്യത്തിലും താഴെയെത്തി. രാജ്യത്ത് അതിശൈത്യം. ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

മസ്‌കറ്റ്: ഒമാനിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം സൈഖിൽ താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. ഈ സീസണിൽ ആദ്യമായാണ് രാജ്യത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.

ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.

താപനില കുറഞ്ഞ സ്ഥലങ്ങൾ

തുമ്രൈത്ത് : 6.1 ഡിഗ്രി സെൽഷ്യസ്

ഹൈമ: 6.2 ഡിഗ്രി സെൽഷ്യസ്

അൽ മസ്യൂണ: 6.2 ഡിഗ്രി സെൽഷ്യസ്

യങ്കുൽ: 7.7 ഡിഗ്രി സെൽഷ്യസ്

ഉൾപ്രദേശങ്ങളിൽ പലയിടത്തും താപനില 9 ഡിഗ്രി സെൽഷ്യസിന് താഴെയാണ്.

ജാഗ്രതാ നിർദ്ദേശം

മലയോര മേഖലകളിൽ അർദ്ധരാത്രിയിലും പുലർച്ചെയും മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ