ഒമാനിലെ ജനപ്രിയ സലാല ഖരീഫ് മേള റദ്ദാക്കി; പ്രവാസി വ്യാപാരികള്‍ക്ക് തിരിച്ചടി

Published : Apr 20, 2020, 04:35 PM IST
ഒമാനിലെ ജനപ്രിയ സലാല ഖരീഫ് മേള റദ്ദാക്കി; പ്രവാസി വ്യാപാരികള്‍ക്ക് തിരിച്ചടി

Synopsis

ഏകദേശം 7 ലക്ഷത്തിലധികം സന്ദർശകരാണ് എല്ലാ വർഷവും സലാല ഖരീഫ് മേളയിലെത്തുന്നത്. 

മസ്കറ്റ്: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ജൂലൈയിൽ നടക്കാനിരുന്ന ജനപ്രിയ ഖരീഫ് ഫെസ്റ്റിവൽ (സലാല ടൂറിസം ഫെസ്റ്റിവൽ) ദോഫാർ നഗരസഭ റദ്ദാക്കി. ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സലാല ടൂറിസം മേള ഒരു മാസത്തോളം നീണ്ടു നിൽക്കുന്നതാണ്.

ഏകദേശം 7 ലക്ഷത്തിലധികം സന്ദർശകരാണ് എല്ലാ വർഷവും സലാല ഖരീഫ് മേളയിലെത്തുന്നത്. സലാല ഖരീഫ്  മേള റദ്ധാക്കിയത് ഈ സീസണിൽ സലാലയിൽ വിവിധ വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രവാസികൾക്ക് സാമ്പത്തികമായി കനത്ത തിരിച്ചടി കൂടിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്