
റിയാദ്: ദേശീയ ചലച്ചിത്രോത്സവ ലഹരിയിൽ സൗദി. നാലു പതിറ്റാണ്ടിനിപ്പുറം സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ച ശേഷം സൗദിയിൽ നടക്കുന്ന ആദ്യ ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനായിരുന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രാജ്യത്ത് വിമാനമിറങ്ങിയ സൽമാൻ ഖാന് ആവേശജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
സൗദിയുടെ സാംസ്‌കാരിക-ചലച്ചിത്ര മേഖലയുടെ ചരിത്രത്തിൽ ഇടംനേടിക്കൊണ്ടാണ് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ സൗദി ഫിലിം ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി എത്തിയത്. സൗദി ദേശീയ ചലചിത്ര മേളയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ താരവുമാണ് സൽമാൻ ഖാൻ. സൗദിയിലെത്തിയ ഹോളിവുഡ് മെഗാസ്റ്റാറിനെ സ്വീകരിക്കാൻ ദമ്മാം കിങ് ഫഹദ് എയർപോർട്ടിലും ആരാധകരുടെ വലിയ തിരക്കായിരുന്നു. ദഹ്‌റാൻ കിങ് അബ്ദുല്‍ അസീസ് വേൾഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 40 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.
ഇന്ത്യൻ സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ അടുത്ത വർഷത്തെ ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രങ്ങൾ പരിഗണിക്കുമെന്നും സൽമാൻ ഖാൻ എത്തിയത് അതിന്റെ സൂചനയാണെന്നും സംഘാടകർ അറിയിച്ചു. വരും വർഷങ്ങളിൽ സൗദിയിലെ ചലച്ചിത്ര മേഖല കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് ഈ വർഷത്തെ ഫിലിം ഫെസ്റ്റിവൽ നൽകുന്ന സൂചന. ആറു ദിവസത്തെ ചലചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തിരശ്ശീല വീഴും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam