
അബുദാബി: മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സാഹചര്യത്തില്‍ യുഎഇയില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായിരിക്കും. പടിഞ്ഞാറന്‍ പ്രദേശങ്ങളിലും തീരദേശങ്ങളിലുമാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. കാറ്റിന് 60 കിലോമീറ്റര്‍ വരെ വേഗതയുണ്ടാവും. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും. 11 അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ആറ് മണി വരെ മുന്നറിയിപ്പ്. ഇന്നലെയും ഇന്നും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam