
റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി യെമനില്‍ നിന്നും ഹൂതി ഭീകരര്‍ അയച്ച ഒരു ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സഖ്യസേന ഈ വിവരം സ്ഥിരീകരിച്ചത്.
സൗദി അതിര്‍ത്തിക്ക് തെക്ക് യെമന്‍ വ്യോമമേഖലയ്ക്ക് മുകളിലാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ചിടുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകളുടെ യുദ്ധക്കുറ്റങ്ങളില്‍പ്പെടുത്താവുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. സാധാരണക്കാര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഹൂതികളുടെ നിരന്തര ആക്രമണങ്ങളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ അപലപിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam