സൗദിയില്‍ ഇന്ന് 1,148 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Jul 3, 2021, 11:33 PM IST
Highlights

ആകെ മരണസംഖ്യ 7,863 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,148 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,222 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,91,612 ആയി. ഇവരില്‍ 4,71,550 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. 

ആകെ മരണസംഖ്യ 7,863 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കന്‍ പ്രവിശ്യ 314, മക്ക 265, റിയാദ് 219, അസീര്‍ 137, ജീസാന്‍ 62, മദീന 45, നജ്‌റാന്‍ 28, തബൂക്ക് 19, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ഖസീം 14, ഹായില്‍ 13, അല്‍ബാഹ 9, അല്‍ജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 18,185,434 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!