സൗദിയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സുരക്ഷാ സേന

Published : Aug 07, 2018, 10:03 AM IST
സൗദിയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സുരക്ഷാ സേന

Synopsis

നജ്റാനിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് ഔദ്ദ്യോഗിക വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ആക്രമണപദ്ധതി സൗദി സുരക്ഷാസേന തകര്‍ത്തുവെന്നും യാതൊരു നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യമനിലെ  എംറാനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ സൗദിയുടെ വ്യോമ അതിര്‍ത്തിയില്‍ കടക്കുന്നതിന് മുന്‍പ് സുരക്ഷാ സേന തകര്‍ത്തു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി പ്രതികരിച്ചു.

നജ്റാനിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് ഔദ്ദ്യോഗിക വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. ആക്രമണപദ്ധതി സൗദി സുരക്ഷാസേന തകര്‍ത്തുവെന്നും യാതൊരു നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടാണ് ജനവാസ മേഖലകളിലേക്ക് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ ആക്രമണം നടത്തുന്നതെന്നും സൗദി കുറ്റപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം