
റിയാദ്: രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നാരോപിച്ച് കനേഡിയൻ അംബാസിഡറെ സൗദി അറേബ്യ പുറത്താക്കി. കാനഡയിലെ സൗദി അറേബ്യൻ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതിന് 24 മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് കാനഡ അവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പു വയ്ക്കാനിരുന്ന എല്ലാ വ്യാപാര, നിക്ഷേപ കരാറുകളും മരവിപ്പിച്ചതായും സൗദി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam