
റിയാദ്: സൗദി അറേബ്യയിൽ എയർപ്പോർട്ട് ടാക്സ് നടപ്പായി. സൗദിക്കുള്ളിൽ ആഭ്യന്തര വിമാന യാത്ര നടത്തുന്നവർക്കാണ് ടാക്സ്. ഒരു എയർപ്പോർട്ടിന് 10 റിയാലും മൂല്യവര്‍ദ്ധിത നികുതിയുമാണ് ടാക്സായി നൽകേണ്ടത്. യാത്രക്കിടയിൽ ഇറങ്ങുന്ന ഓരോ എയർപ്പോർട്ടിനും 10 റിയാൽ വീതം നൽകണം.
ജനുവരി ഒന്നാം തീയതി മുതലാണ് ടാക്സ് നിയമം നടപ്പായത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നികുതി ഈടാക്കുന്നത്. ടിക്കറ്റെടുക്കുമ്പോഴാണ് ടാക്സ് കൂടി നൽകേണ്ടത്. എയർപ്പോർട്ടുകളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണിത്. അന്താരാഷ്ട്ര യാത്രക്കാർക്ക് നികുതി ബാധകമല്ല. കൈക്കുഞ്ഞുങ്ങൾ, വിമാന ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെ ടാക്സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam