ഇന്ത്യക്കാരുടേതടക്കം പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി സൗജന്യമായി നീട്ടി

By Web TeamFirst Published Aug 17, 2021, 7:40 PM IST
Highlights

ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

റിയാദ്: സൗദി പ്രവാസികള്‍ക്ക് വീണ്ടും രാജകാരുണ്യം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യക്കാരായ പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റും അറിയിച്ചു.

ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടി നല്‍കണമെന്ന് സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍  സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും മറ്റുള്ളവരുടെ സന്ദര്‍ശക വിസയും സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാനാണ് നേരത്തെ രാജാവ് നിര്‍ദേശം നല്‍കിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!