പിടിവിടാതെ കൊവിഡ്: കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി സൗദി ആരോഗ്യമന്ത്രാലയം

By Web TeamFirst Published Jul 3, 2020, 7:00 PM IST
Highlights

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍, പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തയ്യല്‍ കടകള്‍, സംസ്കാര ചടങ്ങുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഇവന്‍റ് ഹാളുകള്‍, സ്വീകരണ സെന്‍ററുകള്‍, കുട്ടികള്‍ക്കായുള്ള നഴ്സറികള്‍ എന്നിവയില്‍ പാലിക്കേണ്ട പ്രതിരോധ നടപടികളാണ് കൂടുതലായി ചേര്‍ത്തത്. 

റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടുതല്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ച് സൗദി ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച വിവരങ്ങള്‍ https://covid19awareness.sa/archives/5460 എന്ന ലിങ്കില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡ്രൈവിങ് സ്കൂളുകള്‍, പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തയ്യല്‍ കടകള്‍, സംസ്കാര ചടങ്ങുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഇവന്‍റ് ഹാളുകള്‍, സ്വീകരണ സെന്‍ററുകള്‍, കുട്ടികള്‍ക്കായുള്ള നഴ്സറികള്‍ എന്നിവയില്‍ പാലിക്കേണ്ട പ്രതിരോധ നടപടികളാണ് കൂടുതലായി ചേര്‍ത്തത്. പള്ളികള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മൊത്ത, റീട്ടെയില്‍ വ്യാപാര സ്റ്റോറുകള്‍, മാളുകള്‍. റസ്റ്റോറന്‍റ്, കഫേ, ട്രെയിനുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരിഷ്കരിച്ച പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നു. കല്യാണ ചടങ്ങുകളില്‍ 50 പേരിലധികം പങ്കെടുക്കരുത്. ഇവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുക. മാത്രമല്ല ചടങ്ങുകള്‍ അഞ്ചു മണിക്കൂറില്‍ കൂടാന്‍ പാടില്ല. 

ജിമ്മുകള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടെയിലര്‍ ഷോപ്പുകള്‍ എന്നിവയില്‍ ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. റസ്റ്റോറന്‍റുകളിലും കഫേകളിലും ഇലക്ട്രോണിക് മെനു നല്‍കാനോ ഉപഭോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് ഉപയോഗിക്കാനുള്ള സൗകര്യമോ ഒരുക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളും നല്‍കുക എന്നിവയും നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. 

യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇന്ന് നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

click me!