Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇന്ന് നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

പത്താം തീയ്യതി രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536, പതിനൊന്നാം തീയ്യതി രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള IX 1412, പതിനാലാം തീയ്യതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536 എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. 

Air India Express tickets go on sale in UAE today from 4pm
Author
Sharjah - United Arab Emirates, First Published Jul 3, 2020, 2:24 PM IST

ഷാര്‍ജ: വന്ദേ ഭാരതിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം യുഎഇ സമയം നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ജൂലൈ ഒന്‍പത് മുതല്‍ 14 വരെയുള്ള ആകെ ഒന്‍പത് വിമാനങ്ങളിലേക്കാണ് ഇന്ന് ബുക്കിങ് തുടങ്ങുന്നത്. പത്താം തീയ്യതി രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536, പതിനൊന്നാം തീയ്യതി രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള IX 1412, പതിനാലാം തീയ്യതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള IX 1536 എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇതിന് പുറമെ മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ വില്‍പനയും ഇന്ന് ആരംഭിക്കും.

എയര്‍ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസുകള്‍ വഴിയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.in വഴിയോ അല്ലെങ്കില്‍ യുഎഇയിലെ അംഗീകൃത ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങിന് പാസ്‍പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാണ്.
 

Follow Us:
Download App:
  • android
  • ios