അഴിമതിക്കെതിരെ സൗദിയിൽ ശക്തമായ നടപടി, 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി

Published : Jan 03, 2025, 09:46 PM ISTUpdated : Jan 07, 2025, 12:07 AM IST
അഴിമതിക്കെതിരെ സൗദിയിൽ ശക്തമായ നടപടി, 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി

Synopsis

അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ്

റിയാദ്: അഴിമതി കേസിൽ 145 പേരെ അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ (നസഹ) അതോറിറ്റി അറിയിച്ചു. 2024 ഡിസംബറിലാണ് നിരവധി ഭരണപരമായ ക്രിമിനൽ കേസുകൾ അന്വേഷിച്ചത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചു. ആറ് മന്ത്രാലയങ്ങളിലെ 390 ജീവനക്കാരെ ചോദ്യം ചെയ്തെന്നും അഴിമതി അതോറിറ്റി പറഞ്ഞു.

മൂന്നാം വിമാനം ദമാസ്കസിൽ പറന്നെത്തി, 81 ടൺ അവശ്യവസ്തുക്കൾ, ഏറെയും ഭക്ഷണവും മരുന്നും; സിറിയക്ക് ആശ്വാസമായി സൗദി

അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണെന്നും കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ചോദ്യം ചെയ്തതെന്നും അതോറിറ്റി വിശദീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ അതോറിറ്റി 1,462 നിരീക്ഷണ റൗണ്ടുകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സൗദി അറേബ്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി എന്നതാണ്. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു. ആദ്യ ദിവസം രണ്ട് വിമാനങ്ങളിലെത്തിച്ചത് 81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ദമാസ്കസിലെത്തിയത്. സഹായമെത്തിക്കൽ തുടരുന്നതിനായി റിയാദിനും ദമാസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. വരും ദിവസങ്ങളിൽ സിറിയൻ സഹോദരങ്ങൾക്കായി കരമാർഗവും സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് അവരെ കൈപിടിച്ചുയർത്താനും സൗദി അറേബ്യ വഹിക്കുന്ന മാനുഷികമായ ഇടപെടലിന്‍റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം വിവരിച്ചു.

മൂന്നാം വിമാനം ദമാസ്കസിൽ പറന്നെത്തി, 81 ടൺ അവശ്യവസ്തുക്കൾ, ഏറെയും ഭക്ഷണവും മരുന്നും; സിറിയക്ക് ആശ്വാസമായി സൗദി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട