പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍; സൗദി ലക്ഷ്യമിടുന്നത് വന്‍ സാമ്പത്തിക വളര്‍ച്ച

Published : May 10, 2019, 09:48 AM IST
പ്രവാസികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍; സൗദി ലക്ഷ്യമിടുന്നത് വന്‍ സാമ്പത്തിക വളര്‍ച്ച

Synopsis

വിദേശികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന ദീർഘകാല വിസ അനുവദിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് നാലു വർഷം മുൻപ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു.

റിയാദ്: വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖ നൽകുന്നത് സൗദിയുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാകും. ഇതിലൂടെ ബിനാമി ബിസിനസിന് തടയിടാനും കഴിയുമെന്നാണ് വിലയിരുത്തൽ.   

വിദേശികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന ദീർഘകാല വിസ അനുവദിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് നാലു വർഷം മുൻപ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. ദീർഘകാല വിസ അനുവദിക്കുന്നതോടെ വിദേശികൾക്ക് സൗദിയിൽ സ്ഥിരമായി താമസിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇത് രാജ്യത്തിന്റെ വരുമാനം വലിയതോതിൽ വർദ്ധിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മാത്രമല്ല വിദേശങ്ങളിലേക്ക് അനധികൃതമായുള്ള പണമൊഴുക്ക് തടയുന്നതിനും ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിനും ഇത് സഹായിക്കും. മൂലധനം സൗദിയിൽത്തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്ന പുതിയ തീരുമാനം പുതിയ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് രാജ്യത്തിനും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യും.
കൂടാതെ ആഭ്യന്തര നിക്ഷേപം വർദ്ധിക്കാനും പെട്രോളിതര മേഖലയുടെ വളർച്ചയ്ക്കും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവ് മരിച്ചു