ആസ്ട്രസെനിക്ക വാക്‌സിന് സൗദി അറേബ്യയില്‍ അനുമതി

By Web TeamFirst Published Feb 20, 2021, 9:45 PM IST
Highlights

അംഗീകാരം ലഭിച്ചതോടെ ആസ്ട്രസെനിക്ക വാക്‌സിന്‍ സൗദിയില്‍ മാനദണ്ഡങ്ങളും ആവശ്യകതയും അനുസരിച്ച് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും.

റിയാദ്: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനിക്ക കൊവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. വാക്‌സിന്‍ ഉപയോഗിക്കുന്നതിനും ഇറക്കുമതിക്കും അംഗീകാരത്തിനുമായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 

അംഗീകാരം ലഭിച്ചതോടെ ആസ്ട്രസെനിക്ക വാക്‌സിന്‍ സൗദിയില്‍ മാനദണ്ഡങ്ങളും ആവശ്യകതയും അനുസരിച്ച് ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും. രാജ്യത്ത് എത്തുന്ന എല്ലാ ഷിപ്പിങ് സാമ്പിളുകളും അതോറിറ്റി പരിശോധിക്കും. വാക്‌സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന് ശാസ്ത്രീയ സംവിധാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു

click me!