സൗദി അറേബ്യയിൽ ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക്

Published : Jan 24, 2021, 09:25 PM IST
സൗദി അറേബ്യയിൽ ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക്

Synopsis

സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ  കൊവിഡ് കേസുകൾ 3,66,185 ആയി ഉയർന്നു. 3,57,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 6352 ആയി ഉയർന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് ഇന്ന് സൗദി അറേബ്യയിൽ രണ്ടുപേര്‍ മരിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം സൗദിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ  മരണസംഖ്യയാണ് ഇന്നത്തേത്. രോഗബാധിതരിൽ 211 പേർ സുഖം പ്രാപിച്ചു. പുതുതായി 186 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

സൗദിയിൽ റിപ്പോർട്ട് ചെയ്ത ആകെ  കൊവിഡ് കേസുകൾ 3,66,185 ആയി ഉയർന്നു. 3,57,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 6352 ആയി ഉയർന്നു. രാജ്യത്ത് വിവിധ  ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2080 ആണ്. ഇതിൽ 331 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു