സൗദിയിൽ സ്വദേശിവൽക്കരണ തോത് പുന:പരിശോധിക്കുന്നു

By Asianet MalayalamFirst Published Feb 6, 2019, 12:15 AM IST
Highlights

രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് അൻപതു ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ് സ്വദേശിവൽക്കരണ തോത് പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിയത്.

റിയാദ്: സൗദിയിൽ സ്വദേശിവൽക്കരണ തോത് പുനപരിശോധിക്കുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ബാധകമായ സ്വദേശിവൽക്കരണ അനുപാതം മന്ത്രാലയം പുനഃ പരിശോധിക്കുന്നതായി തൊഴിൽ മന്ത്രിയാണ് അറിയിച്ചത്.

രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് അൻപതു ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ് സ്വദേശിവൽക്കരണ തോത് പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിയത്.

ഓരോ തൊഴിൽ മേഖലകൾക്കും ബാധകമാകുന്ന പുതിയ സൗദിവൽക്കരണ അനുപാതത്തിൽ മാറ്റം വരുത്തിയേക്കാമെന്നു മന്ത്രി പറഞ്ഞു. എന്നാൽ എല്ലാ മേഖലകളിലും സൗദിവൽക്കരണ അനുപാതത്തിൽ മാറ്റം വരുത്താനാകില്ല. സ്വകാര്യ മേഖലയുമായി ഏകോപനം നടത്തിയാണ് സ്വദേശിവൽക്കരണ അനുപാതം പുനഃ പരിശോധിക്കുക.

മൊബൈൽ ഫോൺ വിപണന മേഖലയിലും റെന്‍റ് എ കാർ മേഖലയിലും ഉൾപ്പെടെ നൂറു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിവത്ക്കരണം നിർബന്ധമാക്കിയ പന്ത്രണ്ടു മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പിലാക്കേണ്ടത്. ഇതിൽ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

click me!