സൗദി അറേബ്യയ്ക്കും ബഹ്‌റിനുമിടയില്‍ പുതിയ പാലം; കരാറേറ്റെടുക്കാന്‍ തയ്യാറായി 250 കമ്പനികള്‍

By Web TeamFirst Published Feb 9, 2019, 1:41 AM IST
Highlights

സൗദിയേയും ബഹ്‌റിനെയും കരമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ സമാന്തര പാത നിർമ്മിക്കാൻ ഇരു രാജ്യങ്ങളും ഒരുങ്ങുന്നത്. 25 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാതയിൽ പാസഞ്ചർ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും പ്രത്യേകം റയിൽപാതകളും ഉണ്ടാകും. 

സൗദി അറേബ്യ: സൗദി അറേബ്യയെയും ബഹ്‌റിനെയും ബന്ധിപ്പിക്കുന്ന നിലവിലെ കടൽ പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നു. പുതിയ പാതയിൽ പാസഞ്ചർ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും പ്രത്യേകം റയിൽപാത ഉണ്ടായിരിക്കും. പുതിയ പാലത്തിന്റെ കരാർ ഏറ്റെടുക്കാൻ തയ്യാറായി 250 ഓളം കമ്പനികൾ രംഗത്തെത്തി. 

സൗദിയേയും ബഹ്‌റിനെയും കരമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേയിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ സമാന്തര പാത നിർമ്മിക്കാൻ ഇരു രാജ്യങ്ങളും ഒരുങ്ങുന്നത്. 25 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാതയിൽ പാസഞ്ചർ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും പ്രത്യേകം റയിൽപാതകളും ഉണ്ടാകും. 

ഈ റെയിൽ പാതകളെ ദമ്മാം റയിൽവേ സ്റ്റേഷൻ വഴി സൗദിയിലെ റയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കും. ഇത് ഇരു രാജ്യങ്ങളിലെയും യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. ഒൻപത് വർഷത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 

പുതിയ പാലം നിർമ്മിക്കുന്നതിൽ പങ്കാളികളാകാനായി 250 ഓളം പ്രാദേശിക - അന്താരാഷ്ട്ര കമ്പനികൾ മുന്നോട്ട് വന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടർ ജനറൽ ഇമാദ് അൽ മുഹൈസിൽ പറഞ്ഞു. കഴിഞ്ഞ വർഷാവസാനം വരെയുള്ള കണക്ക് പ്രകാരം കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്തത് 38.2 കോടി ആളുകളാണ്. പതിനേഴ് വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിവർഷം പത്ത് ശതമാനം വർദ്ധനവാണുള്ളത്. 

click me!