
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരായ 159 പേർ സുഖം പ്രാപിച്ചു. 140 പേർക്ക് കൂടി പുതുതരായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,64,753 ഉം രോഗമുക്തരുടെ എണ്ണം 3,56,541 ഉം ആയി. ആകെ മരണസംഖ്യ 6318 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1894 പേരിൽ 321 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 58, മക്ക 28, കിഴക്കൻ പ്രവിശ്യ 26, അസീർ 9, മദീന 6, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 3, നജ്റാൻ 2, ഹാഇൽ 2, അൽജൗഫ് 1, ജീസാൻ 1, ഖസീം 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam