
റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‍താല്‍ സൗദി പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നഗ്നമായ നിയമലംഘനമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ വകവെക്കാതെ ചില സൗദി പൗരന്മാര്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നിയമനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരും. രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷം പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam