സൗദിയിൽ 61 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Apr 06, 2020, 02:44 PM IST
സൗദിയിൽ 61 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

കൊവിഡ് വിവരങ്ങള്‍ക്കുവേണ്ടിയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്സൈറ്റാണ് തിങ്കളാഴ്ച രാവിലെ 9.50ഓടെ ഇക്കാര്യം അറിയിച്ചത്​. 

റിയാദ്​: സൗദി അറേബ്യയിൽ 61 പേർക്ക്​ കൂടി പുതിയതായി കൊവിഡ്​ 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വിവരങ്ങള്‍ക്കുവേണ്ടിയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്സൈറ്റാണ് തിങ്കളാഴ്ച രാവിലെ 9.50ഓടെ ഇക്കാര്യം അറിയിച്ചത്​. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. 

ഞായറാഴ്ച രാത്രി 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത്​ ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1941 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ