
റിയാദ്: കൊവിഡ് ബാധയിൽ സൗദി അറേബ്യയിൽ ഒമ്പത് പേർ കൂടി മരിച്ചു. എട്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. മൂന്ന് പേർ വീതം മക്കയിലും ജിദ്ദയിലും ഓരോരുത്തർ റിയാദ്, മദീന, ബുറൈദ എന്നിവിടങ്ങളിലുമാണ് മരിച്ചത്. 34നും 75നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 200 ആയി.
ചൊവ്വാഴ്ച 955 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 5431 ആയി. 1595 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യ പ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 30251 ആയി. ഇതുവരെ നടന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം 365,093 ആയി. ചികിത്സയിൽ കഴിയുന്ന 24620 ആളുകളിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 19 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുകയാണ്.
മൂന്നു പേർ വീതം മരിച്ചതോടെ മക്കയിൽ മരണസംഖ്യ 85ഉം ജിദ്ദയിൽ 53ഉം ആയി. പുതിയ രോഗികൾ: ജിദ്ദ - 385, മക്ക - 337, റിയാദ് - 230, ദമ്മാം - 141, ജുബൈൽ - 120, ഹുഫൂഫ് - 101, ഖോബാർ - 89, ത്വാഇഫ് - 65, മദീന - 25, നാരിയ - 14, ബേഷ് - 14, ഖുറയാത് - അൽഔലിയ - 12, ദറഇയ - 11, ബുറൈദ - 9, അബഹ - 8, തബൂക്ക് - 8, റാബിഗ് - 5, സുൽഫി - 5, ബീഷ - 4, ഖർജ് - 4, യാംബു - 2, അൽഹദ - 1, ഖറഇയ - 1, മഖ്വ - 1, ദേബ - 1, ഖുൻഫുദ - 1, ലൈല - 1
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ