സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു

By Web TeamFirst Published May 11, 2020, 9:07 PM IST
Highlights

പുതിതായി 1966 രാജ്യത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1288 പേർ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,014 ആയി. അതിൽ രോഗമുക്തരുടെ ആകെ എണ്ണം 12,737 ആയി വർധിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. രണ്ടുപേർ വീതം മക്ക, മദീന എന്നിവിടങ്ങളിലും നാലുപേർ ജിദ്ദയിലും ഒരാൾ തായിഫിലുമാണ് മരിച്ചത്. 27നും 86നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 

പുതിതായി 1966 രാജ്യത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1288 പേർ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,014 ആയി. അതിൽ രോഗമുക്തരുടെ ആകെ എണ്ണം 12,737 ആയി വർധിച്ചു. ചികിത്സയിൽ കഴിയുന്ന 28,022 ആളുകളിൽ 149 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് - 520, മക്ക - 343, മദീന - 257, ജിദ്ദ - 236, ഹുഫൂഫ് - 137, ദമ്മാം - 95, ത്വാഇഫ് - 71, ഖോബാർ - 60, ജുബൈൽ - 49, ഹദ്ദ - 39, ദറഇയ - 25, ഖത്വീഫ് - 23, അൽമജാരിദ - 15, ബുറൈദ - 15, തബൂക്ക് - 10, ഹാഇൽ - 10, യാംബു - 9, ദഹ്റാൻ - 8, ഖമീസ് മുശൈത് - 5, സഫ്വ - 5, നാരിയ - 3, ഉനൈസ - 2, ബേയ്ഷ് - 2, തുറൈബാൻ - 2, അൽഖർജ് - 2, അബഹ - 1, മഹായിൽ - 1, റാസതനൂറ - 1, മിദ്നബ് - 1, അൽസുഹൻ - 1, അൽഖുറുമ - 1, ഖുൽവ - 1, സബ്യ - 1, ഹഫർ അൽബാത്വിൻ - 1, ഖുൻഫുദ - 1, നജ്റാൻ - 1, ദൂമത് അൽജൻഡൽ - 1, മൻഫത് അൽഹദീദ - 1, ജദീദ അറാർ - 1, മുസാഹ്മിയ - 1, സുൽഫി - 1

click me!