
റിയാദ്: സൗദിയില്‍ സിനിമ തീയറ്ററുകള്‍ തുടങ്ങാന്‍ ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കി. 'നെക്സ്റ്റ് ജെനറേഷന്‍' എന്ന സ്വദേശി കമ്പനിക്കാണ് അനുമതി ലഭിച്ചത്. മൂവി എന്ന പേരിലായിരിക്കും കമ്പനിയുടെ തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക.
രാജ്യത്ത് തീയറ്ററുകള്‍ തുടങ്ങാന്‍ ഏഴാമത്തെ സ്ഥാപനത്തിനാണ് സൗദി അധികൃതര്‍ അനുമതി നല്‍കുന്നത്. ഈ വര്‍ഷം ആറ് തീയറ്ററുകള്‍ തുറക്കാനാണ് ഏറ്റവുമൊടുവില്‍ ലൈസന്‍സ് സ്വന്തമാക്കിയ 'നെക്സ്റ്റ് ജെനറേഷന്‍' കമ്പനിയുടെ പദ്ധതി. ഇവിടങ്ങളില്‍ 50 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തും. സൗദി ഇൻഫർമേഷൻ മന്ത്രി തുർക്കി അൽ ഷബാനയാണ് കമ്പനിക്ക് ലൈസൻസ് കൈമാറിയത്. രാജ്യത്ത് സിനിമ തീയറ്ററുകള്‍ തുടങ്ങാന്‍ സ്വദേശി സ്ഥാപനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും ലൈസന്‍സിനുള്ള നടപടികള്‍ ലഘൂകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam