
റിയാദ്: ജി20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ. യുഎന്‍ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെ മറികടന്നാണ് സൗദി അറേബ്യ ഒന്നാമതെത്തിയത്.
2019ലെ ഗ്ലോബല്‍ കോംപറ്റിറ്റീവ്‌നെസ് റിപ്പോര്‍ട്ട്, 2020ലെ സുസ്ഥിര വികസന ലക്ഷ്യ സൂചിക എന്നിവയിലുള്‍പ്പെട്ട അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൗദിയെ തെരഞ്ഞെടുത്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാത്രി കാലങ്ങളില്‍ നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുമെന്നതാണ് സൗദിയെ ഒന്നാമതെത്തിച്ചത്. പൊലീസ് സേവനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലും സൗദി അറേബ്യയാണ് മുമ്പില്‍.
എണ്ണ ഇതര മേഖലകളിലെ വളര്‍ച്ച പ്രതീക്ഷിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദിയുടെ നടപടികളെ വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബല്‍ കോംപറ്റിറ്റീവ്‌നെസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഖനന വ്യവസായത്തിന് പുറമെ മറ്റ് പൊതു സ്വകാര്യ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സൗദിയുടെ ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക വിദ്യ വ്യാപകമായി സ്വീകരിച്ചത്, പേറ്റന്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നൂതനമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമം എന്നിവയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam