ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ തിരികെ എത്തിച്ച് സൗദി അറേബ്യ

By Web TeamFirst Published May 15, 2020, 1:10 PM IST
Highlights

തിരിച്ചെത്തിയവരെ പ്രത്യേക ബസുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കി. നിരീക്ഷണ കാലയളവിന് ശേഷം ഇവര്‍ ജോലിയില്‍ പ്രവേശിക്കും

റിയാദ്: അവധിക്ക് നാട്ടിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ തിരികെയെത്തിച്ച് സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ തബൂക്ക് വിമാനത്താവളത്തിലെത്തിച്ചത് .കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിരികെ സൗദിയിലെത്തിയത്.

പൂച്ചണ്ടുകളും സമ്മാനപ്പൊതികളും നല്‍കിയാണ് ആരോഗ്യമന്ത്രാലയത്തിലെയും വിമാനത്താവളത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരെ സ്വീകരിച്ചത്. തിരിച്ചെത്തിയവരെ പ്രത്യേക ബസുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കി. നിരീക്ഷണ കാലയളവിന് ശേഷം ഇവര്‍ ജോലിയില്‍ പ്രവേശിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശങ്ങളില്‍ കുടുങ്ങിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും തിരികെയെത്തിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. 

Indian healthcare professionals are returning to Saudi Arabia to resume their duties. pic.twitter.com/ZQ2WqsTxlZ

— India in SaudiArabia (@IndianEmbRiyadh)

യുഎഇയില്‍ മലയാളി ഡോക്ടര്‍ക്ക് ഗോള്‍ഡന്‍ വിസ

click me!