സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : May 15, 2020, 11:38 AM ISTUpdated : May 15, 2020, 11:41 AM IST
സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ മെയ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ‌അറിയിപ്പ് പുറത്തുവിട്ടത്.  

മെയ് 23 മുതല്‍ 26 വരെ നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ മെയ് 22 ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിഭാഗം ജീവനക്കാരും വെള്ളിയാഴ്ച പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ക്ക് അഞ്ചു ദിവസത്തെ അവധി പ്രതീക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ മെയ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം