സൗദിയിലും കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു; വെള്ളിയാഴ്ച 24 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Mar 14, 2020, 10:58 AM IST
Highlights

ഫ്രാൻസിൽ നിന്ന് റിയാദിലെത്തിയ സൗദി പൗരനും ഇറ്റലിയിൽ നിന്ന് ദമ്മാമിലെത്തിയ ഖത്വീഫ് സ്വദേശിയായ മറ്റൊരു സൗദി പൗരനുമടക്കമാണ് ഇത്രയും പേർക്കാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. 
 

റിയാദ്: സൗദി അറേബ്യയിലും കോവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് തന്നെ. വെള്ളിയാഴ്ച മാത്രം 24 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗികളുടെ എണ്ണം 86 ആയി. ഫ്രാൻസിൽ നിന്ന് റിയാദിലെത്തിയ സൗദി പൗരനും ഇറ്റലിയിൽ നിന്ന് ദമ്മാമിലെത്തിയ ഖത്വീഫ് സ്വദേശിയായ മറ്റൊരു സൗദി പൗരനുമടക്കമാണ് ഇത്രയും പേർക്കാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. 

24 പേരിൽ ഒരു ബംഗ്ലാദേശി പൗരനുമുണ്ട്. 14 പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. ബംഗ്ലാദേശിയെയും ഈജിപ്ഷ്യൻ പൗരന്മാരെയും മക്കയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 86 ആയെന്നും അതിലൊരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടെന്നും ഖത്വീഫ് സ്വദേശിയായ ഹുസൈൻ അൽസറാഫിയാണ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

വ്യാഴാഴ്ച 17 പേരുടെ രോഗമാണ് സ്ഥിരീകരിച്ചത്. രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ ഒരാൾക്കുൾപ്പെടെയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. പോർച്ചുഗലിൽ നിന്നും തുർക്കി വഴി സൗദിയിലെത്തിയ മറ്റൊരു സ്വദേശി പൗരനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും റിയാദിലെ ഐസൊലേഷൻ വാർഡിലാണ്. ഇറാനിൽ നിന്ന് ഒമാൻ വഴി സൗദിയിലെത്തിയ അൽഅഹ്സ സ്വദേശനിയായ സ്ത്രീയും രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.  അൽഅഹ്സയിലെ ആശുപത്രിയിൽ ചികിത്സയിലാണിവർ. 

തുർക്കിയും ലബനാനും സന്ദർശിച്ച് സൗദിയിലെത്തിയ ജിദ്ദ സ്വദേശിനിയാണ് മറ്റൊരു  രോഗബാധിത. ഇവർ ജിദ്ദയിൽ ചികിത്സയിലാണ്. ഇറാൻ സന്ദർശിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലെത്തിയ രണ്ട് സ്ത്രീകളും വൈറസ് ബാധ  സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖത്വീഫിലെ ഐസൊലേഷൻ വാർഡിലാണിവർ. ശേഷിക്കുന്ന 11 പേർ വൈറസ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തിയ, ഈജിപ്തിൽ നിന്നെത്തിയ ഉംറ തീർഥാടകരാണ്. മക്കയിലെ ഐസൊലേഷൻ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 

click me!