സൗദിയിൽ വിദേശികളായ എൻജിനീയർമാരുടെ എണ്ണം കുറയുന്നു

By Web TeamFirst Published Jun 8, 2019, 12:13 AM IST
Highlights

കഴിഞ്ഞ വർഷം ജൂണിൽ കൗൺസിൽ അംഗത്വമുള്ള വിദേശികളായ എൻജിനീയർമാരുടെ എണ്ണം 194,000 ആയിരുന്നു. ഒരു വർഷത്തിനിടെ വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്

റിയാദ്: സൗദിയിൽ വിദേശികളായ എൻജിനീയർമാരുടെ എണ്ണം കുറയുന്നായി കണക്കുകള്‍. കഴിഞ്ഞ വർഷം 45,000 വിദേശ എൻജിനീയർമാരാണ് സൗദിയിൽ നിന്ന് മടങ്ങിയത്. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പപശ്ചാതലത്തിലാണ് എഞ്ചിനീയര്‍മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് വിലയിരുത്തല്‍. ഏറ്റവും പുതിയ കണക്കു പ്രകാരം രാജ്യത്തെ വിദേശികളായ എൻജിനീയർമാർ 149,000 ആണെന്ന് എൻജിനീയറിംഗ് കൗൺസിൽ ഡയറക്ടർ ബോർഡ് ചെയർമാൻ സഅദ് അൽ ശഹ്‌റാനി പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ കൗൺസിൽ അംഗത്വമുള്ള വിദേശികളായ എൻജിനീയർമാരുടെ എണ്ണം 194,000 ആയിരുന്നു. ഒരു വർഷത്തിനിടെ വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ എൻജിനീയറിങ് കൗൺസിലിൽ അംഗത്വമുള്ള സ്വദേശി എൻജിനീയർമാരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർദ്ധനവുണ്ട്.

കഴിഞ്ഞ ജൂണിൽ സ്വദേശി എൻജിനീയർമാരുടെ എണ്ണം 27,800 ആയിരുന്നു. ഇപ്പോഴിത് 37,200 ആയി ഉയർന്നു. അതേസമയം വ്യാജ എൻജിനീയർമാരെ കണ്ടെത്തുന്നതിന് എൻജിനീയറിംഗ് കൗൺസിൽ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂവായിരത്തോളം വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകളാണ് കൗൺസിൽ കണ്ടെത്തിയത്. മതിയായ പരിചയ സാമ്പത്തില്ലാത്ത വിദേശികളായ എൻജിനീയർമാരുടെ റിക്രൂട്ട്മെന്റും കൗൺസിൽ വിലക്കിയിട്ടുണ്ട്
 

click me!