
റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കി. സൗദി ഭീകരന്‍റെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്റൂനിന് ആണ് വധശിക്ഷ നടപ്പാക്കിയത്.
ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മ്മിക്കുകയും ആയുധനങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്ത ഇയാള്‍ ഭീകരര്‍ക്ക് ഒളിച്ചു കഴിയാനുള്ള സഹായവും നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാമ്പത്തിക സഹായവും ഇയാള്‍ ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam