
റിയാദ്: സൗദിയിൽ മനുഷ്യക്കടത്തിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ. മനുഷ്യക്കടത്തു കുറ്റകൃത്യങ്ങളിൽ പങ്കുള്ള സ്ഥാപനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ലഭിക്കുമെന്നും പബ്ലിക്ല് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമായി വരുന്ന റമദാനിൽ മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും പതിനഞ്ചു വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും കബളിപ്പിച്ചും അധികര ദുർവിനിയോഗം നടത്തിയും ജോലിചെയ്യിക്കുന്നതും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണ്.
കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകുന്നതിന് മനുഷ്യക്കടത്തു വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നു. പത്തുവർഷം മുൻപാണ് സൗദി പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പാസാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam