
റിയാദ്: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിലുണ്ടായ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ ഗുണപരമായ നേട്ടങ്ങൾ നിലനിർത്തിയതായി കിരീടാവകാശിയും ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു.
കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് ‘വിഷൻ 2030’-െൻറ പുരോഗതി അവലോകനം ചെയ്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രപരമായ ആസൂത്രണവും, വഴക്കമുള്ള സാമ്പത്തിക നയങ്ങളുമാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിലെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിെൻറ മാർഗനിർദേശപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതി, രാജ്യത്തിന്‍റെ സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, സാമൂഹിക ജീവിതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
വിഷൻ 2030-െൻറ ഏറ്റവും നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2026-ൽ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് (2030 വരെ) നീണ്ടുനിൽക്കുന്ന ഈ ഘട്ടം, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങളോടെ നടപ്പാക്കും. സൗദി അറേബ്യയെ ലോകത്തെ വികസിത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നീങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam