കോവിഡ് 19; സൗദിയിൽ 1449 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കി

Published : Mar 04, 2020, 07:03 PM IST
കോവിഡ് 19; സൗദിയിൽ 1449 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കി

Synopsis

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലാണ് നിലവിൽ 1449 ഐസൊലേഷൻ റൂമുകളുള്ളത്. 713 എയർ ഐസൊലേഷൻ റൂമുകൾ വികസിപ്പിക്കാനുള്ള ജോലികൾ നടന്നുവരികയാണ്. 2021ന്റെ തുടക്കത്തിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയാദ്: കോവിഡ് 19 വൈറസ് ബാധ തടയാനും രോഗബാധിതരെ ചികിത്സിക്കാനുമായി രാജ്യത്തെ വിവിധ ആശുപത്രികളിലായി 1449 ഐസൊലേഷൻ റൂമുകൾ ഒരുക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗപകർച്ച തടയാൻ മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. 

പകർച്ചവ്യാധികളും ഗുരുതരമായ രോഗങ്ങളും പിടിപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഐസൊലേഷൻ റൂമുകൾ വളരെ പ്രധാനമാണ്. രോഗിയെ മാത്രം താമസിപ്പിക്കുന്ന റൂമാണിത്. മുറിയിൽ എയർ കണ്ടീഷനിങ് സംവിധാനമുണ്ട്. രോഗിയിൽ നിന്ന് മറ്റ് രോഗികളിലോക്കോ ആശുപത്രി ജീവനക്കാരിലേക്കോ രോഗപകർച്ച തടയുന്നവിധത്തിലാണ് ഇവ സംവിധാനിച്ചിരിക്കുന്നത്. രോഗപകർച്ച തടയുന്നവിധത്തിലാണ് മുറിക്കുള്ളിലെ വായുമർദ്ദം ക്രമീകരിച്ചിരിക്കുന്നതും. 

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിലാണ് നിലവിൽ 1449 ഐസൊലേഷൻ റൂമുകളുള്ളത്. 713 എയർ ഐസൊലേഷൻ റൂമുകൾ വികസിപ്പിക്കാനുള്ള ജോലികൾ നടന്നുവരികയാണ്. 2021ന്റെ തുടക്കത്തിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന വായു ശുദ്ധീകരണ സംവിധാനത്തോടെയാണ് പുതിയ ഐസൊലേഷൻ റൂമുകൾ ഒരുക്കുന്നത്. ഇതിന് പുറമെ വായു ശുദ്ധീകരണത്തിന് 870 മൊബൈൽ യൂനിറ്റുകളും ആരോഗ്യ മന്ത്രാലയം ഒരുക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി