സൗദി അറേബ്യയില്‍ ഇന്ന് 11 കൊവിഡ് മരണങ്ങള്‍

By Web TeamFirst Published Dec 16, 2020, 11:06 PM IST
Highlights

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3063 പേരാണ്. ഇതില്‍ 463 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 199 പേര്‍ 24 മണിക്കൂറിനിടെ  സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 360335 ഉം രോഗമുക്തരുടെ എണ്ണം 351192 ഉം ആയി. മരണസംഖ്യ 6080 ആയി  ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3063 പേരാണ്. ഇതില്‍ 463 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 53, മക്ക 32, മദീന 24, കിഴക്കന്‍  പ്രവിശ്യ 30, അസീര്‍ 14, തബൂക്ക് 6, അല്‍ജൗഫ് 6, ഖസീം 6, നജ്‌റാന്‍ 5, ഹാഇല്‍ 2, ജീസാന്‍ 2.
 

click me!