സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഗഡുവെത്തി

By Reshma VijayanFirst Published Dec 16, 2020, 10:54 PM IST
Highlights

കൊവിഡിനെ രാജ്യത്ത് നിന്ന് ഇല്ലായ്മ ചെയ്യാനും ആശ്വാസം നേടാനുമുള്ള തുടക്കമാണിതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്റെ ആദ്യ ഗഡു എത്തി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ എല്ലാവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. കൊവിഡിനെ രാജ്യത്ത് നിന്ന് ഇല്ലായ്മ ചെയ്യാനും ആശ്വാസം നേടാനുമുള്ള തുടക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിനെ നേരിടാന്‍ രാജ്യം അസാധാരണവും ചരിത്രപരവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

click me!