സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Dec 15, 2020, 10:17 PM IST
Highlights

കൊവിഡ് ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3093 പേരാണ്. ഇതില്‍ 473 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 360155 ഉം രോഗമുക്തരുടെ എണ്ണം 350993 ഉം ആയി. മരണസംഖ്യ 6069 ആയി  ഉയര്‍ന്നു.

കൊവിഡ് ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3093 പേരാണ്. ഇതില്‍ 473 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 34, മക്ക 32, മദീന 19, അസീര്‍  14, കിഴക്കന്‍ പ്രവിശ്യ 15, അസീര്‍ 11, തബൂക്ക് 7, അല്‍ജൗഫ് 5, ഖസീം 5, അല്‍ബാഹ 4, നജ്‌റാന്‍ 3, ഹാഇല്‍ 3, ജീസാന്‍ 3, വടക്കന്‍ അതിര്‍ത്തി മേഖല 1.

click me!