സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ കുറയുന്നു

Published : Jan 08, 2021, 09:25 PM IST
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ കുറയുന്നു

Synopsis

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച കൊവിഡ് മൂലം നാലുപേര്‍ മരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 97 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 171 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 363582 ഉം  രോഗമുക്തരുടെ എണ്ണം 355208 ഉം ആയി.

മരണസംഖ്യ 6282 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2092 പേരാണ്. ഇതില്‍ 309 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 46, മക്ക 20, കിഴക്കന്‍ പ്രവിശ്യ 15, മദീന 6, വടക്കന്‍ അതിര്‍ത്തി മേഖല 4, നജ്‌റാന്‍ 2, ജീസാന്‍ 1, തബൂക്ക് 1, അസീര്‍ 1, ഖസീം 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിക്കടത്ത്; വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ