സൗദിക്ക് ആശ്വാസദിനം; ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗനിരക്ക്

By Web TeamFirst Published Jul 28, 2020, 8:22 PM IST
Highlights

രാജ്യത്തെ രോഗമുക്തിനിരക്ക് 83.3 ശതമാനത്തിലെത്തി.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ രോഗികളുടെ പ്രതിദിന കണക്കില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏറ്റവും കുറവ് ചൊവ്വാഴ്ച രേഖപ്പെടുത്തി. 1897 പേര്‍ക്ക് മാത്രമാണ്  കൊവിഡ് പോസിറ്റീവായത്. എന്നാല്‍ രോഗമുക്തരുടെ എണ്ണം വന്‍തോതില്‍ ഉയരുകയും ചെയ്തു. 2688 പേര്‍ സുഖം പ്രാപിച്ചു. 29 പേര്‍ മരിച്ചു.

ആകെ രോഗബാധിതരുടെ എണ്ണം 270831ഉം ആകെ രോഗമുക്തരുടെ എണ്ണം 225624ഉം ആയി. ആകെ മരണസംഖ്യ 2789 ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.3 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 42418 ആയി കുറഞ്ഞു. ഇതില്‍ 2103 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  റിയാദ് 11, ജിദ്ദ 3, മക്ക 3, ദമ്മാം 3, മദീന 1, മുബറസ് 1, ബുറൈദ 1, ഹാഇല്‍ 2, വാദി ദവാസിര്‍ 1, ജീസാന്‍ 3 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ  24 മണിക്കൂറിനിടെ 64,137 കൊവിഡ് ടെസ്റ്റുകള്‍ നടന്നപ്പോള്‍ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 3,174,886 ആയി.

മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു
 

click me!